Sunday, October 9, 2011

നേരെ നരകത്തിലേക്ക്...


ള്‍ഫില്‍ നിന്നും നാട്ടില്‍ ലീവിന് വന്ന സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു ആ ദിവസങ്ങള്‍. ആ സന്തോഷം ഗള്‍ഫുകാര്‍ക്ക് ഒരു പക്ഷെ പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാകും. കാരണം ഒന്നോ രണ്ടോ വര്ഷം അറബിനാട്ടില്‍ കിടന്നു സ്വന്തം നാടും ബന്ധങ്ങളും ബലികഴിച്ച്ചു തെന്റെ ചിലവുകളും ചുരുക്കി നേടിയെടുക്കുന്ന പുത്തനുമായി ആര്ഭാടങ്ങളിലെക്ക് ഇറങ്ങി ചെല്ലുന്ന അവധിയുടെ ആദ്യ നാളുകള്‍. കുറച്ചുകാലം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും തലവേദന നല്കാത്തതിലുള്ള നന്ദിയും സ്നേഹവും പുത്തന്‍ പണത്തിന്റെ ആദരവും  ആദ്യ ദിവസങ്ങളില്‍ ഗല്ഫുകാര്‍ക്കൊരു ഹരമാണ്. ലീവ് പറഞ്ഞതിലും കൂടുതല്‍ നീണ്ടു പോകുമ്പോളാണ് ആദ്യ ആര്ഭാഡങ്ങളില്‍ ചിലവായ പണത്തിന്റെ   കണക്കും നാട്ടുകാരുടെ "എപ്പോഴാണ് തിരിച്ചു" എന്നുള്ള സ്നേഹസംഭാഷണങ്ങളും ഒരു വില്ലനെപോലെ കടന്നു വരുന്നത്. എന്തായാലും അവിടം വരെ എന്റെ അവധി എത്തിയിരുന്നില്ല.

 ങ്ങനെയിരിക്കെ പതിവുപോലെ പുത്തന്‍ പണത്തിന്റെ ആര്‍ഭാടത്തില്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ എടുത്ത  ബ്രാന്‍ഡ്‌ ന്യു  റോയല്‍ എന്ഫീല്ടില്‍ , പോലീസിന്റെ  കൂളിംഗ്ഗ് ഗ്ലാസ്സും വച്ചു ബുള്ളറ്റിന്റെ പടക്കാന്‍ ശബ്ദവും ആസ്വദിച്ചു അറുപതു കീ.മീ ഇല്‍ നീണ്ട് നിവര്‍ന്നു കിടക്കുന്ന  ആലപ്പുഴ-ചങ്ങനാശെരി റോഡില്‍ കൂടി ഒരു  സവാരിക്കിരങ്ങിയതായിരുന്നു. പെട്ടന്നാണ് എല്ലാം 
സംഭവിച്ചത്. എതിരെ വന്ന    ഒരു ടൊയോട്ട ക്വാളിസ്, അത് ഞാന്‍ വ്യക്തമായി കണ്ടതാണ്, മുന്‍ ടയറിന്റെ വെടി തീര്‍ന്നത്കൊണ്ടാണോ എന്നറിയില്ല എനിക്ക് നേരെ നിയത്രണമില്ലാതെ പാഞ്ഞടുക്കുന്നു....മരണം മുന്നില്‍ കാണുന്ന ഒന്നോ രണ്ടോ നിമിഷങ്ങള്‍...കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ എടുത്ത പത്ത് ലക്ഷത്തിന്റെ ല്‍.ഐ.സി പോളിസി അധികം അടക്കാതെ പൈസ വസൂല്‍ ആയല്ലോ എന്ന ചിന്ത പെട്ടന്ന് മനസ്സില്‍ ഓടി മറന്ജതല്ലാതെ പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല.

 ണ്ണ് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ നരകത്തില്‍ ആയിരുന്നു. ഇവിടെ നടന്ന രസകരമായതും അല്ലാത്തതുമായ കാര്യങ്ങളാണ് എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്. അവിടുത്തെ റിസപ്ഷന്‍ രാജിസ്ടരില്‍  ഒപ്പ് വയ്പ്പിക്കാന്‍ കണ്ടാല്‍ ഭീകരന്‍മാരായ രണ്ട്‌ തടിയന്മാര്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ റിസപ്ഷനില്‍ എന്നെ വരവേറ്റത് മൂന്നു മാദകതിടംബുകള്‍ ആണ്. നരകത്തില്‍ ചെന്നാല്‍ അവിടെ ഡാന്സ് ബാറും, മദ്യം വിളമ്പുന്ന മദിരാക്ഷിമാരും എന്ന് വേണ്ട എല്ലാവിധ സുഗസൌകര്യങ്ങളും ഉണ്ട് എന്ന് പണ്ട് ഏതോ ഒരുത്തന്‍ പറഞ്ഞത് എന്റെ മനസ്സിലൂടെ കടന്നു പോയി. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു. ഭൂമിയില്‍ വച്ച് അഴിഞ്ഞാടി നടന്നിരുന്ന ഏതൊ രാജ്യത്തെ സിനിമാനടിമാര്‍ ആയിരുന്നു അന്നത്തെ റിസപ്ഷന്‍ ഷിഫ്റ്റില്‍. ഞാന്‍ പെട്ടന്ന് നമ്മുടെ നാട്ടിലെ സിനിമാക്കാരെ കുറിച്ച് ഓര്‍ത്തു(എല്ലാവരുമല്ല). എന്തായാലും അവര്‍ക്കിവിടെ പണി ഉറപ്പാണല്ലോ എന്ന്.

  ഭൂമിയില്‍ വച്ച് പറഞ്ഞു കേട്ട ഭീകര സങ്കല്പങ്ങള്‍ ആയിരുന്നു നരകത്തിന്റെ വാതില്‍ കയറുമ്പോള്‍ എന്റെ മനസ്സില്‍. മുളക് പുരട്ടി എണ്ണയില്‍ വറക്കലും,ജീവനോടെ തന്ദൂരി അടുപ്പില്‍ വയ്ക്കലും, പൂര്‍ണ്ണ നഗ്നരാക്കി മുല്ല്മുരിക്കയില്‍ കയറ്റവും മറ്റുമെല്ലാം. എനിക്കിതില്‍ എന്താണാവോ കിട്ടാന്‍ പോകുന്നത് എന്ന തെല്ലു സംശയത്തില്‍ നില്‍ക്കുമ്പോഴാണ് രാജിസ്ടരില്‍ ഒപ്പ് വയ്പ്പിച്ചു നേരെ എന്നെ ഒരു ഇരുണ്ട മുറിയിലേക്ക് നയിച്ചത്. ആ മുറിയിലാകെ ഒരു അരണ്ട വെളിച്ചം, ഈ സെറ്റ്അപ്പ് ഭൂമിയില്‍ ഞാന്‍ ബാറുകളില്‍ മാത്രമേ കണ്ടിരുന്നുള്ളൂ. എന്തായാലും അവിടെ ഞാന്‍ ഒരു  പാട് ആളുകളെ കണ്ടു മുട്ടി. ചോദിച്ചു പറഞ്ഞു പിന്നീടാണ് ഞാന്‍  അറിഞ്ഞത്, 
മുകളില്‍ വിവരിച്ച  ആദ്യ പീഡനങ്ങളില്‍ നിന്നും എന്നെ അവര്‍ ഒഴിവാക്കി എന്ന്. കാരണം ചോദിച്ചപ്പോള്‍ ഭൂമിയില്‍ ഞാന്‍ ഒരു ദൈവവിശ്വാസി ആയിരുന്നില്ല എന്ന് മാത്രമല്ല ചെകുത്തനോട് ഒരു പ്രത്യേക ആഭിമുഘ്യം പുലര്‍ത്തിയിരുന്നു എന്നും അതിനുള്ള പ്രത്യുപകാരമായിട്ടയിരുന്നു നരകത്തില്‍ എനിക്ക് കിട്ടുന്ന വി.ഐ.പി പരിഗണന എന്നുമായിരുന്നു മറുപടി. എന്തായാലും ഓര്‍ക്കാപ്പുറത്ത് ലോട്ടറി അടിച്ചത് പോലെയായി എന്റെ അവസ്ഥ. ഇനി ഇവിടെ ആരെ പേടിക്കാന്‍ എന്ന് തെല്ലു അഹങ്കാരത്തോടെ ഞാന്‍ ആ ഇരുണ്ട ലോകത്ത് ഒന്ന് കറങ്ങാന്‍ ഇറങ്ങി.

  ഭൂമിയില്‍ ഞാന്‍ കണ്ട പല മാന്യന്‍മാരും അവിടെ ഉണ്ടായിരുന്നു. നേരിട്ട് മുഘപരിചയം ഉള്ളവര്‍ കുറവായിരുന്നെങ്കിലും പത്രത്തിലും പാടപുസ്തകങ്ങളിലും വായിച്ചു പഠിച്ച പലരെയും ഇവിടെ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. പെട്ടന്നാണ് തന്തൂരി അടുപ്പില്‍ നിന്നും ഒരു നിലവിളി കേട്ടത്. ഭൂമിയില്‍  ഞാനാണ് ദൈവം എന്ന് പറഞ്ഞു കോടികള്‍ സമ്പാദിക്കുകയും എല്ലാവിധ ഭൌതിക സുഘങ്ങളും അനുഭവിക്കുകയും ചെയ്ത ഏതോ ആന്ധ്രയില്‍ നിന്നുമുള്ള ഒരു കള്ളസ്വാമി ആയിരുന്നു അത്.  ഭൂമിയിലെ അദ്ധേഹത്തിന്റെ ഭക്തരെ ഓര്‍ത്തു എനിക്ക് ചിരി വരാതിരുന്നില്ല. ഒരു കാര്യം ഉറപ്പായി ദൈവവിശ്വാസികള്‍ ആയിരുന്നു അതിനെ മുതലെടുക്കുകയും വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്യുന്നവര്‍ക്കാണ് അവിശ്വാ സികലെക്കാള്‍ ഇവിടെ പണി കിട്ടുന്നത്. പെട്ടന്ന് ഞാന്‍ ഭൂമിയിലെ കള്ള സ്വാമിമാരെയും മതമേലദ്ധ്യക്ഷന്‍ മാരെയും മറ്റു ദൈവത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെയും ഓര്‍ത്തു . ഇവനൊക്കെ ഇവിടെ പിടിപ്പതു പണി കരുതി വച്ചിട്ടുണ്ടല്ലോ എന്നാ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.


വീണ്ടും ഞാന്‍     മുന്‍പോട്ടു നടന്നു. അപ്പോഴാണ്‌  പെട്ടന്ന് "ജനഗണ മനഗന....യോ യോ    ജനഗണ മനഗന..യോ യോ" ...ടിന്റുമോന്റെ ദേശീയ ഗാനം. സോണി എറിക്സണ്‍ ചതിച്ചതാണ്...എന്റെ മൊബൈലിലെ റിങ്ങ്ടോണ്‍ കേട്ട് എല്ലാവരും എന്നെ ഒന്ന് കലിപ്പിച്ചു  നോക്കി. ഈ ദേശീയ ഗാനത്തിന്റെ പേരില്‍ നാട്ടില്‍ ടിന്റുമോന് പണികിട്ടിയപ്പോള്‍ ഇവിടെ നരകത്തില്‍ എനിക്കും പണി കിട്ടി എന്ന് തോന്നിപ്പോയി. എന്നാലും ഇവിടെ ഏതു നെറ്റ്വര്‍ക്കാന് എന്ന് നോക്കിയപ്പോള്‍ ദേ കിടക്കുന്നു ഐഡിയ.... ഐഡിയ സ്റാര്‍ സിങ്ങര്‍ രേഞ്ഞിനിയും പെട്ട്ടന്നു എന്റെ മനസ്സില്‍ ഓടി മറഞ്ഞു. ഇത് കേട്ട തടിയന്‍ മാറില്‍ ഒരാള്‍ ഇതിന്റെ ശിക്ഷയായി കത്തുന്ന കനലിനു മുകളില്‍ കൂടി ചെരുപ്പില്ലാതെ നടക്കാന്‍ ആവശ്യപ്പെട്ടു... നിവര്‍ത്തിയില്ലാതെ മുതുകാട് മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ചു കനലിനു മുകളിലൂടെ ഞാന്‍ നടന്നിറങ്ങി. ഇരുട്ടിലൂടെ വീണ്ടും നടന്നു നീങ്ങിയ എനിക്ക് അതിശയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു.. ലോക വിഘ്യാത ശാസ്ത്രജ്ഞന്മാരായ സര്‍ ഐസക് ന്യുട്ടനും ഗലീലിയോയും അവിടെ ഇരുന്നു സ്നാഹസംബാഷണം നടത്തുന്നു..നരകത്തില്‍ ഇവരെ കണ്ടു അമ്പരന്ന ഞാന്‍ ഇവിടെ വരാനുണ്ടായ കാരണം അന്നെഷിച്ച്ചു. ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി വിളിച്ചു പറഞ്ഞ ഗലെലിയോയെ അന്നത്തെ ക്രിസ്ത്യന്‍ പോപ്പ് വിഷം കൊടുത്തു കൊല്ലികയായിരുന്നല്ലോ. എന്നാല്‍ സത്യം വിളിച്ചു പറഞ്ഞിട്ടും അത് തെളിയിക്കാനും അതിനെതിരെ പ്രതികരിക്കുകയും ചെയ്യാതെ മൂഡന്‍മാര്‍ തന്ന വിഷം വാങ്ങി കുടിച്ച്ചതിനാണ് അദേഹത്തെ നരകത്തില്‍ എത്തിച്ചത്..അതുകൊണ്ട് ഭൂമിയില്‍ ഇനിയുല്ലവരെങ്കിലും അനീതിക്ക് എതിരെ ശബ്തിക്കാതെ മിണ്ടാതിനുന്നാല്‍ ഇതായിരിക്കും സ്തിഥി. എന്നാല്‍ ആ പോപ്പിനെ ഇപ്പോഴും വറ ചട്ടിയില്‍ നിന്നും എടുത്തിട്ടില്ല എന്നാണു കേട്ടത്. ആപ്പിള് തലയില്‍ വീണു കാട് കയറി ചിന്തിച്ചു ആധുനിക ശാസ്ത്രത്തിനു തുടക്കമിട്ടു മനുഷ്യരില്‍ ദൈവത്തെ സംശയം ജനിപ്പിച്ചതിനാണ് ന്യുട്ടനെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയത്. അതുകൊണ്ട് നേരെ ഇങ്ങു പോന്നു അത്രേ. ഒട്ടു മിക്ക ശാസ്ത്രജ്ഞന്മാരും നരകത്തില്‍ തന്നെ ഉണ്ട് എന്നാണറിവ്. ഇതിനെക്കാള്‍ ഒക്കെ എനിക്ക് ചിരി വന്നത് ഇഇയിടെ മലയാളത്തില്‍ ആല്‍ബവും സിനിമയും എടുത്തു പ്രേക്ഷകരുടെ ക്ഷമയെ നിരന്തരമായി പരീക്ഷിച്ച സിലസില എന്നാ കവിതയുടെ ഉപന്ജതാവ് ജയശങ്കറും പിന്നെ നമ്മുടെ സ്വന്തം സന്തോഷ്‌ പണ്ഡിറ്റും....ഇവന്മാരുടെ ശല്യം സഹിക്കാതെ ഇവന്മാരെ നാട്ടുകാര്‍ തല്ലികൊന്നത് ആണെന്ന് ആണ് അറിഞ്ഞത്..ഇനിയും രസകരമായ അനുഭവങ്ങള്‍ ഞാന്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ..എന്തായാലും നരകത്തില്‍ എനിക്ക് സുഖം തന്നെ..

No comments:

Post a Comment